നേരുമായ്‌

നിശബ്ദമാകാത്ത നാവുമായ്....നിലക്കാത്ത നേരുമായ്‌........



                   ഇറോം ശര്‍മിള ചാനു.....ഈ പേര് അധികം 

    ആരുംകേട്ടിട്ടുണ്ടായിരുന്നില്ല.ഹസാരയുടെ സമരം 

          നടക്കുന്ന സമയത്താണ് ഇറോം 

      ഷര്‍മിളയുടെ പേര് കുറച്ചെങ്കിലും 

       ചര്‍ച്ച ചെയ്യപ്പെട്ടത്.ഇന്നലെ വന്ന 

അന്നാഹസ്സാരയുടെ സമരം മാധ്യമങ്ങളും കോര്‍പറേറ്റുകളും  കൊണ്ടാടി ... 

എന്നാല്‍ 12 ആം വര്‍ഷത്തേക്ക്കടക്കുന്നഇറോം 

ശര്‍മ്മിളയുടെ നിരാഹാര സമരം ഇത്രയും വര്‍ഷം, 

പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ദേശീയ 

മാധ്യമങ്ങളും ഇല്ലായിരുന്നു.

മണിപ്പൂരില്‍ ഇറോം നന്ദയുടെയും സഖിയുടെയും 

മൂന്നുമക്കളില്‍ ഇളയവളായി ജനിച്ച ഇറോം ചാനു 

 ശര്‍മ്മിള എന്ന യുവതി, ജനങ്ങള്‍ക്ക്‌ വേണ്ടി തന്‍റെ 

 ജീവന്‍ മാറ്റി വച്ചിരിക്കുകയാണ്.മണിപ്പൂരില്‍ 

സൈന്യത്തിന്, കൊലപ്പെടുത്താന്‍ വരെ, അധികാരം 

നല്‍ക്കുന്ന പ്രത്യേക സൈനിക നിയമം AFSPA (Armed 

Forces Special Powers Act ,1958 ) പിന്‍വലിക്കണം എന്ന 

ആവശ്യത്തോടെ 2000 നവംബര്‍ 2 നു ആണ് ഇറോം 

ശര്‍മ്മിള തന്‍റെ നിരാഹാരം ആരംഭിക്കുന്നത്.

2000 ത്തില്‍  മണിപ്പൂരിലെ ഇന്ഫാല്‍ താഴ്വരയിലെ 


മാലോമില്‍  ബസ്‌ കാത്തു നിന്ന 10 സാധാരണക്കാരെ 

ആസ്സാം റൈഫിള്‍സ് ലെ  പട്ടാളക്കാര്‍ 

കൊലപ്പെടുത്തി..കൊല്ലപ്പെട്ടവരില്‍ 18 വയസ്സ് 

പ്രായമുള്ള 1988 ലെ  ധീരതയ്ക്ക്   അവാര്‍ഡ്‌ ലഭിച്ച, 

സിനം ചന്ദ്രനു കൂടി ഉള്‍പ്പെടുന്നു. ഈ സംഭവത്തില്‍ 

പ്രതിഷേധിച്ചു AFSPA പിന്‍വലിക്കണം എന്ന്  

ആവശ്യപ്പെട്ടാണ് 2000 നവംബര്‍ 2 നു ഇറോം 

ശര്‍മ്മിള തന്‍റെ നിരാഹാര  സമരം ആരംഭിച്ചത്. 

മൂന്നു ദിവസ്സം കഴിഞ്ഞപ്പോള്‍ ഇറോം ശര്‍മിളയെ 

ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റ് 

ചെയ്തു...എന്നാല്‍ ഇറോം ശര്‍മിള അന്ന് തുടങ്ങിയ 

നിരാഹാരം ഇപ്പോഴും തുടരുകയാണ്.AFSPA 

പിന്‍വലിക്കുന്നത് വരെ......

 

2004 ജൂലൈ 11 നു, നിരോധിച്ച സംഘടനയിലെ 

അംഗമെന്നാരോപിച്ചു   കസ്റ്റടിയില്‍    എടുത്ത, 

മനോരമ ദേവി എന്ന 32 വയസ്സു കാരിയുടെ മൃത 

ദേഹം അടുത്ത ദിവസം ഇന്ഫാലില്‍ 

വെടിയുണ്ടകള്‍ 

ഏറ്റ നിലയില്‍ കണ്ടെത്തി...പരിശോധനയില്‍ 

ക്രൂരമായ ബലാത്സങ്ങതിനു  ഇരയായതായി 

കണ്ടെത്തി...ഈ സംഭവത്തില്‍ പ്രതിഷേധിച്ചു 

മണിപ്പൂരില്‍ എല്ലായിടത്തും സമരാഗ്നി ആളി 

കത്തി.."Indian Army ,Rape us Too" എന്ന 

മുദ്രവാക്യവുമായി ആസ്സാം റൈഫിള്‍സ് ഹെഡ് 

ഓഫീസിലേക്ക് മുപ്പതോളം വരുന്ന 

സാധാരണക്കാരായ യുവതികള്‍ നഗ്നമായി 

പ്രതിഷേധിച്ചു..AFSPA യുടെ പ്രശ്നങ്ങളെ പറ്റി 

പഠിക്കാന്‍ 2004 നവംബറില്‍ പ്രധാനമന്ത്രി 

മന്‍മോഹന്‍സിംഗ് ജസ്റ്റിസ്‌ ജീവന്‍ റെഡി കമ്മീഷനെ വച്ചു...

ഗാന്ധിജയന്തി പ്രമാണിച്ചു 2006 ഒക്ടോബര്‍ 2 നു 


ഇറോം ശര്‍മിള യെ ജയില്‍ മോചിത 

ആക്കിയെങ്കിലും ,ശര്‍മിള ജന്തര്‍ മന്ദിറില്‍ 

നിരാഹാരം തുടര്‍ന്നു ...ഇതേ തുടര്‍ന്ന് വീണ്ടു 

അറസ്റ്റില്‍ ആയി..2006 ഡിസംബര്‍ 2 നു മണിപ്പൂരില്‍ 

നിലവിലുള്ള സൈനിക ശക്തിയുടെ പ്രതേക 

അധികാരത്തിനു അയവ് വരുത്താം എന്ന  

പ്രധാനമന്ത്രി ഉറപ്പു നല്‍കി . എന്നാല്‍ സൈനിക  

നിയമം പൂര്‍ണമായി പിന്‍വലിക്കും വരെ തന്‍റെ 

നിരാഹാരം തുടരാന്‍ തന്നെ ആണ് ഇറോം ശര്‍മിള 

തീരുമാനിച്ചത്..

 

ദ്രവ രൂപത്തിലുള്ള ഭക്ഷണം മൂക്കിലൂടെ കുഴല്‍ 

വഴി നല്‍കിയാണ്‌ ഇറോം ഷര്‍മിളയുടെ ജീവന്‍ 

നിലനിര്‍ത്തി കൊണ്ട് പോകുന്നത്. 2006 നവംബറില്‍ 

ഇറാനിലെ സന്നദ്ധ പ്രവര്‍ത്തകയും നോബല്‍ 

സമ്മാന ജേതാവുമായ ഷിറിന്‍ ഇബാദി  ഇറോം നെ 

സന്ദര്‍ശിക്കുകയും സമരത്തിനു പിന്തുണ 

നല്‍കുകയും ചെയ്തു..2010 ലെ 'രവീന്ദ്രനാഥ  ടാഗൂര്‍ 

സമാധാന പുരസ്കാരം' ഇറോം ശര്‍മിള യെ   തേടി 

എത്തി..

അഴിമതി' എന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും 

പെട്ടെന്ന് മനസ്സിലാകുന്ന വിഷയങ്ങളില്‍ 

ഒന്നായതിനാല്‍ ഹസാരെ സമരത്തിന്‌ നല്ല പിന്തുണ 

കിട്ടി എന്നാല്‍ ഇറോം ശര്‍മിള ഉയര്‍ത്തുന്നത്  ഒരു 

പ്രതേക പ്രദേശത്തെ മാത്രം വിഷയം എന്ന നിലയില്‍ 

ആകാം വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നത്...ടൂബു 

വഴി ജീവന്‍ നിലനിര്‍ത്തി കൊണ്ട് തുടരുന്ന ശര്‍മിള 

ചാനുവിന്റെ പോരാട്ടങ്ങള്‍ 12 ആം വര്‍ഷത്തിലേക്ക് 

കടക്കുന്ന ഈ അവസരത്തില്‍ എല്ലാ ഭാവുകങ്ങളും 

നമുക്ക് നേരാം...

"When life comes to its end
You, please transport
My lifeless body
Place it on the soil of Father Koubru

To reduce my dead body
To cinders amidst the flames
Chopping it with axe and spade
Fills my mind with revulsion

The outer cover is sure to dry out
Let it rot under the ground
Let it be of some use to future generations
Let it transform into ore in the mine

I'll spread the fragrance of peace
From Kanglei, my birthplace
In the ages to come
It will spread all over the world."

-lrom Sharmila

അനുയായികള്‍