നേരുമായ്‌

നിശബ്ദമാകാത്ത നാവുമായ്....നിലക്കാത്ത നേരുമായ്‌........



പാമ്പാടി നെഹ്റു എന്‍ജിനീയറിങ് മാനേജുമെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാട് ,ജിഷ്ണു എന്ന പ്രിയ അനുജന്റെ ജീവൻ എടുത്തു.....സമ പ്രായക്കാരോടൊപ്പം കളിച്ചും പഠിച്ചും വളർന്നു നാളയുടെ കരുത്താകേണ്ടവൻ പ്രസ്തുത കോളേജില്‍ നിലനില്‍ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കൊണ്ട് വിടരും മുൻപേ കൊഴിഞ്ഞു പോയി....സമയ ബന്ധിതമായി ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജിഷ്ണു ഇന്ന് നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു....
അറിവിന്റെയും മികവിന്റെയും കുട്ടികൾ ആകേണ്ടവർ സ്വാശ്രയ കോളേജുകളുടെ ഇടിമുറികളിലും മാനേജുമെന്റിന്റെ പീഢനങ്ങളിലും വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഏകരായി നടന്നകലുന്നു .......
കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ നിരോധിച്ചു അരാഷ്ട്രീയതയിലേക്കു തള്ളിവിടുമ്പോൾ , ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ കുട്ടികൾ മാനേജ്മെന്റുകളുടെ ഗൂണ്ടായിസങ്ങളിൽ വിറങ്ങലിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനാകാതെ മരണത്തിനു കീഴ്‌പ്പെടേണ്ടി വരുന്നു.
നെഹ്റു എന്‍ജിനീയറിങ് കോളേജിൽ പേരിനു പോലും ഒരു P.T.A കമ്മിറ്റി ഇല്ല. ജിഷ്ണുവിന്റെ മൃതദേഹം ഒരുനോക്കു കാണുവാൻ സഹപാഠികളെ പോലും അനുവദിക്കാതിരുന്ന വൈസ് പ്രസിഡണ്ടും ,P.R.O യും ഉൾപ്പെടെ കോളേജ് മാനേജുമെന്റിന്റെ നിലപാട് , മരണ ശേഷവും ആ കുട്ടിയോട് പുലർത്തിയ ക്രൂരതക്ക് തെളിവാണ്....
മുഖ്യധാരാ മാധ്യമങ്ങൾ അവർക്കു ഈ കോളേജുകളിൽ നിന്നും കിട്ടുന്ന പരസ്യ വരുമാനത്തോട് കൂറ് പുലർത്തി ഈ വാർത്ത പൊതുജന മധ്യത്തിലേക്കു കൊണ്ടുവരാതിരുന്നതും മാധ്യമ ധർമത്തിന് യോജിക്കിക്കുന്നതാണോ എന്ന് അവർ തന്നെ വിലയിരുത്തേണ്ടതാണ്.
സ്വാശ്രയ കോളേജിലും മറ്റും നടക്കുന്ന ഇത്തരം ഗൂണ്ടായിസങ്ങൾക്കു എതിരെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം പ്രതികരിച്ചില്ല എങ്കിൽ സമീപ ഭാവിയിൽ തന്നെ വൻ പ്രത്യാഖാതങ്ങള് ഉണ്ടാകും ..
നെഹ്റു എന്‍ജിനീയറിങ് കോളേജില്‍ നിലനില്‍ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഗൂണ്ടായിസത്തിനു നേതൃത്വം കൊടുക്കുന്ന വൈസ് പ്രസിഡണ്ടും P.R.O യും ഉൾപ്പെടെ മാനേജ്മെന്റിലുള്ള കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ എത്തിച്ചു ഇനി ഒരു ജിഷ്ണു ഉണ്ടാകരുതേ എന്ന് ഉറപ്പിക്കേണ്ടതാണ് ....   -നിയതി -

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍