നേരുമായ്‌

നിശബ്ദമാകാത്ത നാവുമായ്....നിലക്കാത്ത നേരുമായ്‌........




                 'ന്യൂനപക്ഷ പദവി' പോലുള്ള ലേബലുകള്‍ മറയാക്കി മാനേജുമെന്റുകള്‍   ഉന്നത വിദ്യാഭ്യാസ മേഖലയെ കമ്പോളമായി കണ്ടു കുറെ വര്‍ഷക്കാലമായി കച്ചവടം കൊഴുപ്പിക്കുകയാണ്.പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ഇതിനു മുന്നില്‍ നിസ്സഹായരായി പകച്ചുനില്‍ക്കേണ്ടി വരുന്നു.LDF സര്‍ക്കാര്‍ കൊണ്ട് വന്ന സാശ്രയ നിയമത്തിന്‍റെ നിര്‍ണായക ചിറകുകള്‍ എല്ലാം മാനേജുമെന്റുകള്‍   കോടതിയില്‍ പോയി അരിഞ്ഞു വീഴ്ത്തി.കാശുമുടക്കി കോളേജുകള്‍  ഇടുന്നത് തങ്ങള്‍ക്കു ലാഭം കൊയ്യാന്‍ മാത്രം ആണെന്ന 
ധിക്കാര പരമായ നിലപാടാണ്, അല്‍പ്പം പോലും സാമൂഹിക നീതി പാലിക്കാന്‍ തയ്യാറാകാത്ത ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സില്‍  പോലുള്ള മാനേജുമെന്റുകള്‍ എടുക്കുന്നത്.ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു എന്ന രീതിയില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ ആ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥി കള്‍ക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നും ആ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.കാശു മുടക്കി കോളേജ് ഇടുന്നവന് ലാഭം ആയികൂടാ എന്നില്ല.എന്നാല്‍ സാമൂഹിക നീതിയും മെരിറ്റും കാറ്റില്‍ പറത്തി കൊള്ള ലാഭത്തിനായി മാത്രം ഇവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ശരിയോ? സാശ്രയ പ്രശ്നത്തിന്‍റെ ശാശ്വത പരിഹാരത്തിന് കേന്ദ്ര നിയമം മാത്രമാണ് ഒരു പോംവഴി എന്നതിലേക്ക് ഇത്രയും നാളായി നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നു.



                                                                SFI പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സാശ്രയ കച്ചവടത്തിനെതിരെ രക്ത രൂക്ഷിതമായ പോരാട്ടങ്ങള്‍ നടത്തുകയാണ്.ഈ സമരങ്ങളിലൂടെ കുറച്ചു പാവപ്പെട്ടവര്‍ക്ക് എങ്കിലും പഠിച്ചു ഡോക്ടര്‍മാര്‍ ആകാനുള്ള അവസരം ലഭിച്ചേക്കാം.എന്നാല്‍ അവര്‍ ഡോക്ടര്‍മാര്‍ ആകുമ്പോള്‍ അവരുടെ ശമ്പളം പതിന്‍ മടങ്ങ്‌ വര്‍ധിപ്പിക്കാനുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടു പാവപ്പെട്ട രോഗികളെ വലക്കുന്ന രീതിയില്‍  എന്ത് സാമൂഹിക നീതി ആണ് ഉള്ളത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.വിദ്യാഭ്യാസ കാലഘട്ടത്തില്‍  സാമൂഹിക നീതിയും മെറിറ്റും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ കൂട്ടര്‍ക്ക്  വേണ്ടി പോരാടുന്നു . എന്നാല്‍ ഡോക്ടര്‍മാര്‍ ആയി കഴിഞ്ഞ ശേഷം ആശുപത്രികളിലെ ശോച്യാവസ്ഥയും മറ്റും പരിഹരിക്കാനുള്ള ഒരു സമരത്തില്‍ പോലും ഏര്‍പ്പെടാതെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള, എത്ര കിട്ടിയാലും മതി വരാത്ത ശമ്പള പരിഷ്കരണം പോലുള്ള ,കാര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ സമരം നടത്തി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്, എന്ന കാര്യത്തിലും,ഈ  സമരതീഷ്ണ പോരാട്ടങ്ങള്‍ക്കിടയില്‍  വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
                                                     



                                                             ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സിലിനെ പോലുള്ള വരെ ഭയപ്പെട്ടു മാറി നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തപ്പെടെണ്ടാതാണ്.കൊടിയുടെ നിറം നോക്കാതെ സാശ്രയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള വഴികളാണ് തേടേണ്ടത്.അതിനു ശക്തമായ കേന്ദ്ര നിയമവും മറ്റും  നിര്‍മ്മിക്കുന്നതിന് ഒന്നിച്ചു നിന്ന് പോരാടുകയാണ് വേണ്ടത്..



                          ഈ വര്‍ഷം  മാനേജുമെന്റുകള്‍ എന്ത് തോന്യവാസവും നടത്തികൊള്ളട്ടെ അടുത്ത വര്‍ഷം  ഇടപെടാം എന്ന UDF സര്‍ക്കാരിന്റെ നിലപാട് പാപ്പരത്വമാണ്.നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍എത്തിയ  UDF സര്‍ക്കാര്‍ കസേര ഉറപ്പിക്കുന്നതിനുള്ള തത്രപാടിലാണ്.ഗവണ്മെന്റ് സീറ്റ് പ്രവേശനം നിശ്ചിത തീയതിക്ക് മുന്‍പ് നടത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ അവര്‍ക്ക് വലുത് ലീഗിന് അഞ്ചാം   മന്ത്രി സ്ഥാനം നല്‍കണോ എന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ്..ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ UDF സര്‍ക്കാര്‍ മറന്നു പോയത് പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആണ്.




                                                                                                    -നിയതി-



               
                                   അന്തമില്ലാത്ത അഴിമതികള്‍ കണ്ടു പൊറുതിമുട്ടിയ ഭാരതത്തിലെ വിവിധ മേഖലകളില്‍  പെട്ട  ജനങ്ങള്‍ പ്രതിഷേധങ്ങളുമായി  രംഗത്ത് എത്തി കഴിഞ്ഞു.അണ്ണാ ഹസാരെ പോലുള്ളവര്‍ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു.ബി.ജെ.പി പോലുള്ള രാഷ്ട്രീയ കഷികള്‍ 'രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ' വച്ച് ഹസാരയുടെയും രാംദേവിന്‍റെയും സമരങ്ങളെ പിന്തുണക്കുമ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ അഴിമതിക്കെതിരെ നടത്തുന്ന സമരം എന്ന നിലയില്‍ പിന്തുണ നല്‍കുന്നു. തുടര്‍ച്ചയായി 10 വര്‍ഷത്തോളം ബി.ജെ.പി യെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ്  UPA സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍  കിട്ടുന്ന ഓരോ അവസരങ്ങളും പരമാവധി മുതലാക്കി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍  വരുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നീങ്ങുന്നു.പഴയ ശവപ്പെട്ടി കുംഭകോണവും കര്‍ണാടകത്തിലെ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ ഉള്ള  അഴിമതി ആരോപണങ്ങളും എല്ലാം ബി.ജെ.പി യുടെ 'അഴിമതിക്കെതിരെ ' ഉള്ള സമരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടേക്കാം...

                                           യു.പി.എ  സര്‍ക്കാര്‍ കോടിക്കണക്കിനു രൂപകളുടെ അഴിമതികളില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോള്‍ എല്ലാം കണ്ടു കൊണ്ട് ചുണ കേട്ട  മൌനവുമായി   മന്‍മോഹന്‍ സിംഗ്  പ്രധാനമന്ത്രി പഥം അലങ്കരിക്കുന്നു.  മൂക്കിനു താഴെ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ മാറി മാറി നടക്കുമ്പോഴും അദേഹത്തിന് ഒന്നും ചെയ്യാനാകാതെ നിശബ്ദനായി ചരിത്രം കണ്ട ഏറ്റവും 'ദുര്‍ബലനായ പ്രധാനമന്ത്രിയെ'  പോലെ മാറി നില്‍ക്കുന്നു.കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ പോലും ഇല്ലാതെ നടത്തിയ അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ഇവിടെ പ്രസക്തിയാര്‍ജിക്കുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ആര്‍ജിച്ചു വി.എസ്. നടത്തിയ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിഭാഗീയതയുടെ മണം ഉണ്ടായെക്കാമെങ്കിലും പൊതു ഖജനാവ് കോള്ള അടിച്ചതിനു ബാലകൃഷ്ണപിള്ളയെ (ഇടമലയാര്‍ കേസ്) ജയിലില്‍ അയക്കാനും  ഐസ് ക്രീം പെണ്‍വാണിഭ കേസില്‍ (കുഞ്ഞാലികുട്ടി) നടത്തികൊണ്ടിരിക്കുന്ന പോരാട്ടങ്ങളും വിഭാഗീയതക്ക് അതീതമായി കാണാവുന്നതാണ്.തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു പ്രധാനമന്ത്രി ആകാന്‍ പോലും ധൈര്യം കാണിക്കാത്ത മന്‍മോഹന്‍ സിംഗ് നെ പോലുള്ളവര്‍ക്ക് അഴിമതിക്കെതിരെ എന്ത് ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്ന് ജനങ്ങള്‍ സംശയിക്കുന്നു.
                        അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്നവരുടെ വിശ്വാസ്യത ഉറപ്പു വരുത്തണം എന്ന കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. ബാബ രാംദേവിനെ പോലുള്ളവര്‍ നടത്തുന്ന ആര്‍ഭാട പൂര്‍ണ്ണമായ ഉപവാസങ്ങളും മറ്റും അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ നിറം കെടുത്തുന്നു.ആര്‍.എസ്.എസ് ന്‍റെ പിന്തുണയോടെ നടത്തുന്ന രാംദേവിന്‍റെ  സമരത്തില്‍ ബാബറി മസ്ജിത് പൊളിച്ച കേസിലെ പ്രതി  റിതംബര സമരത്തില്‍ പങ്കെടുത്തത് വിവാദമാവുകയും ചെയ്തു.'സായുധ സേന' ഉണ്ടാക്കും എന്ന് പറഞ്ഞു രാംദേവ് നടത്തിയ  ആഹ്വാനങ്ങള്‍ അഴിമതിക്കെതിരെ ഹസ്സാരയെ പോലുള്ളവര്‍ നടത്തി വന്ന സമരങ്ങളുടെ ശക്തി കുറച്ചു.

                        അഴിമതികളുടെ കൂത്തരങ്ങു കൊണ്ട് ഇന്ത്യയെ  ലോക രാജ്യങ്ങളുടെ മുന്നില്‍ അപമാനിക്കുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ല.കല്‍മാടി,കനിമൊഴി,രാജ എന്നിങ്ങനെ തീഹാര്‍ ജയിലിലും മറ്റും കിടക്കുന്നവരുടെ പട്ടിക നീളുന്നു.അഴിമതികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ഉള്‍പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുകയും തുടര്‍ന്നും അഴിമതിക്കെതിരെ ജാഗരൂകരായിരിക്കുകയും വിസ്വസ്യതയുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയും  ചെയ്യുക എന്നത് ജനങ്ങളുടെ കടമയാണ്..
                                                                                                                      -നിയതി-  

അനുയായികള്‍