'ന്യൂനപക്ഷ പദവി' പോലുള്ള ലേബലുകള്‍ മറയാക്കി മാനേജുമെന്റുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കമ്പോളമായി കണ്ടു കുറെ വര്‍ഷക്കാലമായി കച്ചവടം കൊഴുപ്പിക്കുകയാണ്.പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ഇതിനു മുന്നില്‍ നിസ്സഹായരായി പകച്ചുനില്‍ക്കേണ്ടി വരുന്നു.LDF സര്‍ക്കാര്‍ കൊണ്ട് വന്ന സാശ്രയ നിയമത്തിന്‍റെ നിര്‍ണായക ചിറകുകള്‍ എല്ലാം മാനേജുമെന്റുകള്‍ കോടതിയില്‍ പോയി അരിഞ്ഞു വീഴ്ത്തി.കാശുമുടക്കി കോളേജുകള്‍ ഇടുന്നത് തങ്ങള്‍ക്കു ലാഭം കൊയ്യാന്‍ മാത്രം ആണെന്ന
ധിക്കാര പരമായ നിലപാടാണ്, അല്‍പ്പം പോലും സാമൂഹിക നീതി പാലിക്കാന്‍ തയ്യാറാകാത്ത ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സില്‍ പോലുള്ള മാനേജുമെന്റുകള്‍ എടുക്കുന്നത്.ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു എന്ന രീതിയില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ ആ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥി കള്‍ക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നും ആ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.കാശു മുടക്കി കോളേജ് ഇടുന്നവന് ലാഭം ആയികൂടാ എന്നില്ല.എന്നാല്‍ സാമൂഹിക നീതിയും മെരിറ്റും കാറ്റില്‍ പറത്തി കൊള്ള ലാഭത്തിനായി മാത്രം ഇവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ശരിയോ? സാശ്രയ പ്രശ്നത്തിന്‍റെ ശാശ്വത പരിഹാരത്തിന് കേന്ദ്ര നിയമം മാത്രമാണ് ഒരു പോംവഴി എന്നതിലേക്ക് ഇത്രയും നാളായി നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നു.
SFI പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സാശ്രയ കച്ചവടത്തിനെതിരെ രക്ത രൂക്ഷിതമായ പോരാട്ടങ്ങള്‍ നടത്തുകയാണ്.ഈ സമരങ്ങളിലൂടെ കുറച്ചു പാവപ്പെട്ടവര്‍ക്ക് എങ്കിലും പഠിച്ചു ഡോക്ടര്‍മാര്‍ ആകാനുള്ള അവസരം ലഭിച്ചേക്കാം.എന്നാല്‍ അവര്‍ ഡോക്ടര്‍മാര്‍ ആകുമ്പോള്‍ അവരുടെ ശമ്പളം പതിന്‍ മടങ്ങ് വര്‍ധിപ്പിക്കാനുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടു പാവപ്പെട്ട രോഗികളെ വലക്കുന്ന രീതിയില്‍ എന്ത് സാമൂഹിക നീതി ആണ് ഉള്ളത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.വിദ്യാഭ്യാസ കാലഘട്ടത്തില്‍ സാമൂഹിക നീതിയും മെറിറ്റും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ കൂട്ടര്‍ക്ക് വേണ്ടി പോരാടുന്നു . എന്നാല്‍ ഡോക്ടര്‍മാര്‍ ആയി കഴിഞ്ഞ ശേഷം ആശുപത്രികളിലെ ശോച്യാവസ്ഥയും മറ്റും പരിഹരിക്കാനുള്ള ഒരു സമരത്തില്‍ പോലും ഏര്‍പ്പെടാതെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള, എത്ര കിട്ടിയാലും മതി വരാത്ത ശമ്പള പരിഷ്കരണം പോലുള്ള ,കാര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ സമരം നടത്തി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്, എന്ന കാര്യത്തിലും,ഈ സമരതീഷ്ണ പോരാട്ടങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സിലിനെ പോലുള്ള വരെ ഭയപ്പെട്ടു മാറി നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തപ്പെടെണ്ടാതാണ്.കൊടിയുടെ നിറം നോക്കാതെ സാശ്രയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള വഴികളാണ് തേടേണ്ടത്.അതിനു ശക്തമായ കേന്ദ്ര നിയമവും മറ്റും നിര്‍മ്മിക്കുന്നതിന് ഒന്നിച്ചു നിന്ന് പോരാടുകയാണ് വേണ്ടത്..
ഈ വര്‍ഷം മാനേജുമെന്റുകള്‍ എന്ത് തോന്യവാസവും നടത്തികൊള്ളട്ടെ അടുത്ത വര്‍ഷം ഇടപെടാം എന്ന UDF സര്‍ക്കാരിന്റെ നിലപാട് പാപ്പരത്വമാണ്.നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍എത്തിയ UDF സര്‍ക്കാര്‍ കസേര ഉറപ്പിക്കുന്നതിനുള്ള തത്രപാടിലാണ്.ഗവണ്മെന്റ് സീറ്റ് പ്രവേശനം നിശ്ചിത തീയതിക്ക് മുന്‍പ് നടത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ അവര്‍ക്ക് വലുത് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കണോ എന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ്..ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ UDF സര്‍ക്കാര്‍ മറന്നു പോയത് പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആണ്.
-നിയതി-
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ